Site icon Janayugom Online

ബംഗളൂരുവില്‍ വാഹനാപകടം: മലയാളി ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു

കാറില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ ബംഗളൂരുവില്‍ മലയാളി ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു. ബം​ഗ​ളൂ​രു​വി​ൽ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യ ജി​തി​ൻ ബി ​ജോ​ർ​ജ് ആ​ണ് മ​രി​ച്ച മ​ല​യാ​ളി. ലോറിയിടിച്ച് രണ്ട് കാറുകളാണ് അപകടത്തില്‍പ്പെട്ടത്. ഒരു കാറിലുണ്ടായിരുന്നത് ബംഗളൂരുവിലെ നാലംഗ കുടുംബമാണ്. മറ്റൊരു കാറിലാണ് ജിതിനുണ്ടായിരുന്നത്. അപകടത്തില്‍ മരിച്ച ശി​വ​പ്ര​കാശ് എന്നയാളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ ജിതിന്റെ സഹപ്രവര്‍ത്തകനാണെന്നാണ് വിവരം.

Eng­lish Sum­ma­ry: Ban­ga­lore: Six peo­ple, includ­ing a Malay­alee, were killed in a road acci­dent in Bangalore

You may like this video also

Exit mobile version