വിദ്യാര്‍ത്ഥി നേതാവ് ഷെരീഫ് ഒസ്‍മാന്‍ ഹാദിയുടെ കൊലപാതകം അന്വേഷിക്കാന്‍ ബംഗ്ലാദേശ് ഐക്യരാഷ്ട്ര സഭ(യുഎന്‍)യോട് സഹായം തേടി. കൊലപാതകത്തില്‍ ന്യായവും നിഷ്പക്ഷവും വേഗത്തിലുള്ളതുമായ അന്വേഷണത്തിന് പിന്തുണ നല്‍കണമെന്നാവശ്യപ്പെട്ട് ജനീവയിലെ ബംഗ്ലാദേശ് പ്രതിനിധി യുഎൻ മനുഷ്യാവകാശ ഹൈക്കമ്മിഷണര്‍ (ഒഎച്ച്സിഎച്ച്ആർ) ഓഫിസിന് കത്ത് കെെമാറി. കഴിഞ്ഞ ഡിസംബറിലാണ് ധാക്കയില്‍ അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് ഹാദി കൊല്ലപ്പടുന്നത്. അദ്ദേഹത്തിന്റെ മരണം രാജ്യത്തുടനീളം അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.
ഒസ്‍മാന്‍ ഹാദി കൊലപാതകം; അന്വേഷണത്തിന് യുഎന്നിന്റെ സഹായം തേടി ബംഗ്ലാദേശ്

