ബംഗ്ലാദേശ് എഴുത്തുകാരനും അധ്യാപകനുമായ ഹുമയൂണ്‍ ആസാദിനെ കൊലപാതകത്തില്‍ നാല് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി. പ്രതികളില്‍ രണ്ട് പേര്‍ ഇപ്പോഴും ഒളിവിലാണെങ്കിലും ഇവര്‍ക്കും കോടതി ശിക്ഷ വിധിക്കുകയായിരുന്നു.
അഞ്ചാം പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കെവേ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. നിരോധിത സംഘടനയായ ജമായത്തുൽ മുജാഹിദീൻ ബംഗ്ലാദേശ് (ജെഎംബി) അംഗങ്ങളാണ് പ്രതികള്‍.
2004 ലാണ് ഹുമയൂണ്‍ ആസാദിനെ പ്രതികള്‍ വെടിവച്ചു കൊലപ്പെടുത്തിയത്. ബംഗ്ലാദേശ് പരമോന്നത സാഹിത്യ പുരസ്‍കാരമായ ബംഗ്ലാ അക്കാദമി അവാര്‍ഡ് നേടിയ എഴുത്തുകാരനാണ് ഹുമയൂണ്‍.
മതേതര‑സ്വതന്ത്ര അഭിപ്രായ സ്വാതന്ത്രത്തിന്റെ വക്താക്കള്‍ക്കെതിരെ ബംഗ്ലാദേശില്‍ നടന്ന ആദ്യത്തെ ആക്രമണമായാണ് ഹുമയൂണിന്റെ കൊലപാതകത്തെ വിലയിരുത്തുന്നത്.
English summary;Bangladeshi writer murdered; Defendants sentenced to death
YOu may also like this video;