Site iconSite icon Janayugom Online

22,000യിരം കോടിയിലധികം രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പ് നടത്തി: ഷിപ്പ്‌യാര്‍ഡ് ഡയറക്ടര്‍മാര്‍ക്കെതിരെ സിബിഐ കേസെടുത്തു

ShipyardShipyard

22,842 കോടിയുടെ ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ എബിജി ഷിപ്പ്‌യാർഡിനെതിരെ സിബിഐ കേസെടുത്തു. സ്ഥാപനത്തിന്റെ ഡയറക്ടർമാരായ റിഷി അഗർവാൾ, സന്താനം മുത്തുസ്വാമി, അശ്വിനി കുമാർ എന്നിവർക്കെതിരെയും കേസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 28 ബാങ്കുകളിൽ നിന്നാണ് എബിജി ഗ്രൂപ്പ് കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയത്.

കപ്പൽ നിർമ്മാണവും അറ്റകുറ്റപ്പണികളും ചെയ്തു നൽകുന്ന എബിജി ഗ്രൂപ്പിന്റെ പ്രധാനപ്പെട്ട കമ്പനിയാണ് എബിജി ഷിപ്പ്‌യാർഡ് ലിമിറ്റഡ്. ഗുജറാത്തിലെ ദഹേജിലും സൂറത്തിലുമാണ് ഷിപ്പിയാർഡുകൾ പ്രവർത്തിക്കുന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതി പ്രകാരം 2,925 കോടി രൂപയാണ് കമ്പനി ബാങ്കിന് നൽകാനുള്ളത്. ഐസിഐസിഐ‑7,089 കോടി, ഐഡിബിഐ‑3634 കോടി, ബാങ്ക് ഓഫ് ബറോഡ‑1,614 കോടി, പഞ്ചാബ് നാഷണൽ ബാങ്ക്- 1,244 കോടി, ഐഒബി- 1,228 കോടി എന്നിങ്ങനെയാണ് മറ്റ് ബാങ്കുകൾക്ക് നൽകാനുള്ള തുക.

കേസിൽ പ്രതികൾ ഒത്തുകളിച്ചതായും വായ്പാതുക വകമാറ്റി ചെലവഴിച്ചതായും 2019ലെ ഏണസ്റ്റ് ആന്റ് യങ്ങിന്റെ ഫോറൻസിക് ഓഡിറ്റിങ്ങില്‍ കണ്ടെത്തിയതായും സിബിഐ എഫ്ഐആറിൽ പറയുന്നു. എബിജി ഷിപ്പ്‌യാർഡ് ഇതുവരെ 165 കപ്പലുകൾ നിർമ്മിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Bank loan fraud: CBI files case against ship­yard directors

You  may like this video also

Exit mobile version