കര്‍ണാടകയില്‍ വന്‍ ബാങ്ക് കൊള്ള. സൈനിക യൂണിഫോമിലെത്തിയ സംഘം വിജയപുര ജില്ലയിലെ എസ്ബിഐ ശാഖയില്‍ നിന്നും എട്ട് കോടി രൂപയും 50 പവന്‍ സ്വര്‍ണവും കവര്‍ന്നു. ചൊവ്വാഴ്ച വൈകിട്ട് 7.30ഓടെയായിരുന്നു സംഭവം.
ബാങ്ക് അടയ്ക്കാന്‍ നേരത്ത് സൈനിക യൂണിഫോമിലെത്തിയ സംഘം മാനേജരെയും ജീവനക്കാരെയും കെട്ടിയിട്ട ശേഷമാണ് കവര്‍ച്ച നടത്തിയത്. ഒമ്പതോളം പേര്‍ സംഘത്തിലുണ്ടായിരുന്നുവെന്നാണ് ജീവനക്കാര്‍ നല്‍കുന്ന വിവരം. ഇവര്‍ മുഖം മറച്ചിരുന്നു. കൈയില്‍ തോക്കും മറ്റ് മാരകായുധങ്ങളും ഉണ്ടായിരുന്നുവെന്നും ജീവനക്കാര്‍ പറഞ്ഞു.
കവര്‍ച്ചയ്ക്ക് ശേഷം മഹാരാഷ്ട്ര ഭാഗത്തേക്കാണ് സംഘം രക്ഷപ്പെട്ടത്. രക്ഷപ്പെടാന്‍ ഉപയോഗിച്ച കാര്‍ പൊലീസ് കണ്ടെത്തി. സോലാപുരില്‍ കാറും കവര്‍ച്ച നടത്തിയ സ്വര്‍ണത്തിന്റെ ഒരു ഭാഗവും ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു. ആടുകളെ ഇടിച്ചതിന് പിന്നാലെയാണ് കാര്‍ ഉപേക്ഷിച്ച് ഇവര്‍ രക്ഷപ്പെട്ടത്.

