ഈ മാസം 30, 31 തീയതികളിൽ ബാങ്ക് ഓഫിസർമാരുടെയും ജീവനക്കാരുടെയും സംഘടനകളുടെ അഖിലേന്ത്യ പണിമുടക്ക്.
28ന് നാലാം ശനിയും 29ന് ഞായറാഴ്ചയും ബാങ്കുകൾക്ക് അവധിയാണ്. അടുത്ത രണ്ട് ദിവസം പണിമുടക്കും ഉണ്ടായാൽ തുടർച്ചയായി നാല് ദിവസം രാജ്യത്ത് ബാങ്കുകളുടെ പ്രവർത്തനം നിലക്കും.
സംഘടനകളുടെ ഐക്യവേദിയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസ് (യു.എഫ്.ബി.യു) ആണ് പണിമുടക്കിന് നോട്ടീസ് നൽകിയത്. യുഎഫ്ബിയു ഉന്നയിച്ച വിവിധ ആവശ്യങ്ങളിൽ നടപടി എടുക്കുന്നതിലും ചർച്ചകളിൽ പുരോഗതി ഉണ്ടാക്കുന്നതിലും ബാങ്ക് മാനേജ്മെന്റുകളുടെ സംയുക്ത വേദിയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ) പുലർത്തുന്ന നിസ്സംഗതയും മൗനവുമാണ് പണിമുടക്കാഹ്വാനത്തിന് കാരണമായി പറയുന്നത്.
English Summary: Bank strike: Banks will remain closed for four consecutive days this month
You may also like this video