രാജ്യത്തെ ബാങ്കുകള്‍ ദ്വിദിന പണിമുടക്കിലേക്ക്. ആഴ്ചയിലെ പ്രവര്‍ത്തി ദിവസങ്ങള്‍ അഞ്ചായി ചുരുക്കുക, പെന്‍ഷന്‍ പദ്ധതി പരിഷ്ക്കരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഈ മാസം ഈ മാസം 30,31 തീയതികളിലാണ് പണിമുടക്ക്.
ഒമ്പത് ബാങ്ക് യൂണിയനുകളുടെ സംയുക്ത കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയത്.
നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് പലതവണ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചുവെങ്കിലും അതെല്ലാം നിരസിക്കുകയായിരുന്നുവെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി എച്ച് വെങ്കിടാചലം പറഞ്ഞു. 2021 മാര്‍ച്ചിലാണ് അവസാനമായി യുണൈറ്റഡ് ഫോറത്തിന്റെ നേതൃത്വത്തില്‍ ദേശീയ പണിമുടക്ക് നടത്തിയത്. അന്ന് 10 ലക്ഷം ബാങ്ക് ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുത്തുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ പെന്‍ഷന്‍ പദ്ധതി റദ്ദാക്കണമെന്ന് യുണൈറ്റഡ് ഫോറം ആവശ്യപ്പെട്ടു.
English Summary: Bank strike on 30th and 31st
You may also like this video