നിരോധിത പതഞ്ജലി ഉല്പന്നങ്ങൾ ഫ്രാഞ്ചൈസി സ്റ്റോറുകൾ വഴി വ്യാപകമായി വിൽക്കുന്നതായി റിപ്പോർട്ട്. വ്യാജ അവകാശവാദങ്ങൾക്കൊപ്പം ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുമെന്ന് കണ്ടെത്തിയ പതഞ്ജലിയുടെ 14 മരുന്നുകളുടെ ലൈസൻസ് ഉത്തരാഖണ്ഡ് ലൈസൻസിങ് അതോറിട്ടി റദ്ദാക്കിയിരുന്നു. ഈ മരുന്നുകളുടെ വില്പന നിർത്തിവച്ചതായി പതഞ്ജലി സുപ്രീം കോടതിയെ അറിയിക്കുകയും ചെയ്തു. എന്നാൽ ഇവ പതഞ്ജലിയുടെ ഷോപ്പുകളിൽ ഇപ്പോഴും വ്യാപകമായി വിൽക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഡൽഹി, പട്ന, ഡെറാഡൂൺ എന്നിവിടങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് പതഞ്ജലിയുടെ തട്ടിപ്പ് കണ്ടെത്തിയത്. 14 ഉല്പന്നങ്ങളുടെ വില്പന നിർത്തിവച്ചതായും ഈ ഉല്പന്നങ്ങൾ പിൻവലിക്കാൻ 5,606 സ്റ്റോറുകൾക്ക് നിർദേശം നൽകിയതായും സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ സുഖപ്പെടുത്തുമെന്ന് അവകാശപ്പെടുന്ന സ്വസരി വാതിയും പതഞ്ജലി ദൃഷ്ടി ഐ ഡ്രോപ്പും പതഞ്ജലി സ്റ്റോറിൽ വിൽക്കുന്നതായി കണ്ടെത്തി. രക്തസമ്മർദത്തിനുള്ള ബിപി ഗ്രിറ്റ്, പ്രമേഹത്തിനുള്ള മധുഗ്രിറ്റ് എന്നിവയും കടകളിൽ ലഭ്യമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
English summary ; Banned Patanjali products are still in the market
You may also like this video