താനൂർ തെയ്യാലയിൽ ഓട്ടോറിക്ഷയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കൊണ്ടുപോകുമ്പോൾ താനൂർ പോലീസ് പിടിച്ചെടുത്തു.ചങ്കുവെട്ടി പുത്തരിക്കാട്ടിൽ സുധീഷിനെയാണ് (24) 750 കവർ ഹാൻസുമായി താനൂർ പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം തെയ്യാല ഓമച്ചപുഴയിലെ വാഴത്തോട്ടത്തിൽനിന്ന് 1500 കവർ ഹാൻസ് പിടിച്ചെടുത്തിരുന്നു. താനൂരിൽ നടക്കുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഡിവൈഎസ്‍പിയുടെ നേതൃത്വത്തിൽ തുടരുകയാണ്.