Site iconSite icon Janayugom Online

നിരോധിക്കപ്പെട്ട ട്വിറ്റര്‍ അക്കൗണ്ടുകള്‍ പുനസ്ഥാപിക്കില്ല

നിരോധിക്കപ്പെട്ട ട്വിറ്റര്‍ അക്കൗണ്ടുകള്‍ അമേരിക്കയിലെ ഇടക്കാലതെരഞ്ഞെടുപ്പിന് ശേഷവും പുനസ്ഥാപിക്കില്ലെന്ന് ട്വിറ്റര്‍ സിഇഒ ആയി ചുമതലയേറ്റ ഇലോണ്‍ മസ്ക്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റേതടക്കമുള്ള അക്കൗണ്ടുകളാണ് നിരോധിക്കപ്പെട്ടത്.
നവംബര്‍ എട്ടിന് നടക്കാനിരിക്കുന്ന അമേരിക്കന്‍ ഇടക്കാലതെരഞ്ഞെടുപ്പിനെ തെറ്റായ വിവരങ്ങള്‍ ട്വീറ്റ് ചെയ്ത ചെെനയുമായും ഇറാനുമായും ബന്ധപ്പെട്ട ആറോളം നെറ്റുവര്‍ക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ റിപ്പോര്‍ട്ടിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. ട്വിറ്ററിന്റെ ഉള്ളടക്ക നിയമങ്ങള്‍ക്ക് വിരുദ്ധമായി ട്വീറ്റ് ചെയ്തതിന് വിലക്ക് ഏര്‍പ്പെടുത്തിയ അക്കൗണ്ടുകള്‍ വീണ്ടെടുക്കുന്നതിന് കുറച്ച് ആഴ്ചകള്‍ കൂടി താമസിക്കുമെന്നാണ് മസ്ക് അറിയിച്ചത്.
ട്വിറ്ററിന്റെ ഉള്ളടക്കം പരിഷ്കരിക്കുന്നതിനായി രൂപീകരിച്ച കൗണ്‍സിലില്‍ മനുഷ്യാവാകാശ പ്രവര്‍ത്തകരെയും വിദ്വേഷ പ്രചരണം നേരിടുന്ന ഗ്രൂപ്പുകളെയും ഉള്‍പ്പെടുത്തുമെന്നും മസ്ക് പറഞ്ഞു.
കാപിറ്റോള്‍ ആക്രമണത്തിന് ശേഷം ട്വിറ്റര്‍ വിലക്ക് നേരിടുന്ന ഡൊണാള്‍ഡ് ട്രംപ് , റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് നേതാവ് മാര്‍ജോറി ടെയ്‌ലര്‍ ഗ്രീന്‍ തുടങ്ങിയവരാണ് ട്വിറ്റര്‍ വിലക്കിയ പ്രമുഖര്‍.

Eng­lish Sum­ma­ry: Banned Twit­ter accounts will not be reinstated

You may also like this video

Exit mobile version