പശ്ചിമ ബംഗാളില്‍ ദ കേരള സ്റ്റോറി സിനിമ നിരോധിച്ചു. സിനിമയുടെ ട്രയ്‌ലര്‍ പുറത്തുവന്നതിന് പിന്നാലെ ആരംഭിച്ച വിവാദങ്ങളും പ്രതിഷേധങ്ങളും കണക്കിലെടുത്താണ് സിനിമ നിരോധിക്കാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉത്തരവിട്ടത്. ഇതു സംബന്ധിച്ച നിര്‍ദ്ദേശം ചീഫ് സെക്രട്ടറിക്ക് കൈമാറി.
കശ്മീര്‍ ഫയല്‍സ് പോലുള്ള സിനിമകള്‍ക്ക് വേണ്ടി ബിജെപി പണം മുടക്കുകയാണെന്ന പ്രസ്താവനയ്ക്ക് പിന്നാലെയാണ് മമതാ ബാനര്‍ജി ദ കേരള സ്റ്റോറിയുടെ പ്രദര്‍ശനം നിരോധിച്ചത്.
ബംഗാളില്‍ സമാധാനം നിലനിര്‍ത്തുന്നതിനാണ് സിനിമ നിരോധിക്കുന്നതെന്നും വിദ്വേഷ ആക്രമണങ്ങളും കുറ്റകൃത്യങ്ങളും ഒഴിവാക്കണമെന്നും മമത ആവശ്യപ്പെട്ടു. ക്രമസമാധാനനില തകരാറിലാകുന്നുവെന്ന് ചൂണ്ടിക്കാണിച്ച് തമിഴ്നാട്ടിലെ മള്‍ട്ടിപ്ലെക്സ് തീയേറ്ററുകളില്‍ നിന്ന് ഞായറാഴ്ച മുതല്‍ സിനിമ പിന്‍വലിച്ചിരുന്നു.
English Summary; Banning of The Kerala Story in West Bengal
You may also like this video