Site icon Janayugom Online

ബാർ അസോസിയേഷൻ ഫുട്ബോൾ ടൂർണ്ണമെന്റ് കൊൽക്കത്ത ബാർ അസോസിയേഷന് വിജയം

മഞ്ചേരിയില്‍ നടന്ന അഞ്ചാമത് അഡ്വ. സജികുമാർ മെമ്മോറിയൽ ഫുട്ബോൾ ടൂർണ്ണമെന്റിൽ കൊൽക്കത്ത ബാർ അസോസിയേഷൻ ജേതാക്കളായി. മഞ്ചേരി ബാർ അസോസിയേഷനെ പെനാൽട്ടി ഷൂട്ടൗട്ടിൽ 4–3 എന്ന നിലയിലാണ് പരാജയപ്പെടുത്തിയത്.

വിജയികൾക്കുള്ള ട്രോഫി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ സമ്മാനിച്ചു. അഡ്വ. ശ്രീധരൻ നായർ, സബ് ജഡ്ജ് നൗഷാദ് കണ്ണിയൻ, ബാർ കൗൺസിൽ അംഗം പി സി മൊയ്തീൻ, ജില്ലാ ഉപഭോക്തൃ കമ്മീഷൻ പ്രസിഡന്റ് കെ മോഹൻദാസ്, ബാർ അസോസിയേഷൻ പ്രസിഡന്റ് കെ സി അഷ്റഫ്, പി പി ബാലകൃഷ്ണൻ, ഫുട്ബോളർ ഫിറോസ്, പി വി മനാഫ്, മുഹമ്മദ് റാഫി തുടങ്ങിയവർ സമാപന ചടങ്ങിൽ പങ്കെടുത്തു.

Exit mobile version