Site iconSite icon Janayugom Online

വ്യാജരേഖ ചമച്ച് ബാര്‍ ലൈസന്‍സ് സ്വന്തമാക്കി: സമീര്‍ വാങ്കഡെയ്ക്കെതിരെ എഫ്ഐആര്‍ ചുമത്തി

wankadewankade

വ്യാജ രേഖ ചമച്ച് ബാര്‍ ലൈസന്‍സ് കരസ്ഥമാക്കിയതില്‍ ഐആര്‍എസ് ഓഫീസറും മുന്‍ എന്‍സിബിയുടെ മുന്‍ സോണല്‍ ഡയറക്ടറുമായ സമീര്‍ വാങ്കഡെയ്ക്കെതിരെ എഫ്ഐര്‍ ചുമത്തി. താനെയിലുള്ള ഒരു ഹോട്ടലിന്റെ ലൈസന്‍സ് കൈപ്പറ്റുന്നതിനായി വ്യാജരേഖ ചമച്ചെന്നാണ് കേസ്. സംസ്ഥാന എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥന്‍ ശങ്കര്‍ ഗോഗാവാലേയുടെ പരാതിയിന്മേലാണ് നടപടി. തെറ്റായ പ്രായം കാണിച്ചാണ് വാങ്കഡെ ലൈസന്‍സ് കരസ്ഥമാക്കിയതെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് കളക്ടര്‍ ബാറിന്റെ ലൈസന്‍സ് റദ്ദാക്കി. ഹോട്ടല്‍ വാങ്ങുന്ന സമയത്ത് വാങ്കഡെയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.fake fa

Eng­lish Sum­ma­ry: Bar license obtained on forged doc­u­ment: FIR filed against Sameer Wankade

You may like this video also

Exit mobile version