Site iconSite icon Janayugom Online

അഞ്ചടിച്ച് പഞ്ചറാക്കി ബാഴ്സ

പ്രീസീസണ്‍ മത്സരത്തില്‍ ദക്ഷിണ കൊറിയന്‍ ക്ലബ്ബ് ഡേഗു എഫ്‌സിയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ എഫ്‌സി. ഗാവി ഇരട്ട ഗോളുകളുമായി തിളങ്ങി. 21-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയ ഗാവി ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ബാഴ്സയുടെ ലീഡ് ഇരട്ടിയാക്കി. 27-ാം മിനിറ്റില്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്കി ഗോള്‍ നേടി. ഇതോടെ ആദ്യ പകുതി 3–0ന് ബാഴ്സ ആധിപത്യം സ്ഥാപിച്ചു. രണ്ടാം പകുതി ആരംഭിച്ച് 54-ാം മിനിറ്റില്‍ ടോണി ഫെര്‍ണാണ്ടസ് സ്കോര്‍ബോര്‍ഡില്‍ നാലാം ഗോളുമെത്തിച്ചു. എന്നാല്‍ ഇവിടെകൊണ്ടും ബാഴ്സയുടെ ഗോള്‍വേട്ട അവസാനിച്ചില്ല. 65-ാം മിനിറ്റില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് അഞ്ചാം ഗോള്‍ നേടി. 

Exit mobile version