മയ്യോര്‍ക്കയെ തകര്‍ത്ത് ബാഴ്സലോണ സ്പാനിഷ് ലാലിഗ കിരീടത്തിലേക്ക് കുതിക്കുന്നു. ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡുമായി പോയിന്റ് വ്യത്യാസം ഉയര്‍ത്താന്‍ ബാഴ്സയ്ക്കായി.
ഏകപക്ഷീയമായ ഒരു ഗോള്‍ ജയമാണ് ബാഴ്സ സ്വന്തമാക്കിയത്. 46-ാം മിനിറ്റില്‍ ഡാനി ഒല്‍മോയാണ് വിജയഗോള്‍ നേടിയത്. 33 മത്സരങ്ങളില്‍ 24 ജയത്തോടെ 76 പോയിന്റുമായാണ് ബാഴ്സ തലപ്പത്തുള്ളത്. ഒരു മത്സരം കുറച്ച് കളിച്ച റയല്‍ 21 ജയവും 69 പോയിന്റോടെ രണ്ടാം സ്ഥാനത്താണ്. 44 പോയിന്റുമായി മയ്യോര്‍ക്ക ഏഴാമതാണ്. വലെന്‍സിയ‑എസ്പാന്യോള്‍ മത്സരം സമനിലയില്‍ അവസാനിച്ചു. മത്സരത്തില്‍ ഇരുടീമും ഓരോ ഗോള്‍ വീതം നേടി. 39 പോയിന്റുമായി എസ്പാന്യോള്‍ 13-ാമതും ഇത്ര തന്നെ പോയിന്റുള്ള വലെന്‍സിയ 14-ാമതുമാണ്.

