Site iconSite icon Janayugom Online

ബോട്ടുകൾക്കു ഭീഷണിയായി ഹാർബറിലെ ബാർജ്; ലേല നടപടികൾ വൈകുന്നു

മത്സ്യബന്ധന ബോട്ടുകൾക്കു ഭീഷണിയായി മുനമ്പം ഹാർബറിനു സമീപം കെട്ടിയിട്ടിരിക്കുന്ന കൂറ്റൻ ബാർജ് ‘ദി ഗ്രേറ്റ് സീ വേമ്പനാട്’ ലേലത്തിൽ വിൽക്കാനുള്ള നടപടികൾ വൈകുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡെറ്റ് റിക്കവറി ട്രൈബ്യൂണലിൽ നൽകിയ പരാതിയെത്തുടർന്നു കഴിഞ്ഞ സെപ്റ്റംബറിൽ ബാർജ് വിൽപനയ്ക്കായി ടെൻഡർ ക്ഷണിച്ചെങ്കിലും ഇതുവരെ നടപടികൾ മുന്നോട്ടു നീങ്ങിയിട്ടില്ല.

ട്രൈബ്യൂണലിലെ കേസ് ഈ മാസം 26 നാണ് പരിഗണിക്കുക. ഈ സമയത്ത് ടെൻഡറുകൾ സംബന്ധിച്ച് കോടതിയുടെ നിർദേശം ഉണ്ടാവുമെന്നാണ് സൂചന. എറണാകുളത്തെ ദി ഗ്രേറ്റ് സീ ഷിപ്പിങ് കമ്പനി ബാങ്കിനു വായ്പ കുടിശിക വരുത്തിയതോടെയാണ് ബാർജ് കേസിൽപ്പെട്ടത്. തൊഴിലാളികൾക്കു ശമ്പള കുടിശികയും ഉണ്ട്.

ഇതേ തുടർന്നു 2 വർഷം മുൻപ് മുനമ്പം ഹാർബറിന്റെ പടിഞ്ഞാറു ഭാഗത്തു ബാർജ് കെട്ടിയിടുകയായിരുന്നു.രണ്ടു തവണ കാറ്റും മഴയും മൂലം കെട്ട് പൊട്ടി ഒഴുകിയ ബാർജ് അഴിമുഖത്ത് അപകടഭീതി ഉയർത്തിയിരുന്നു. ഇതേത്തുടർന്നു ബാർജ് ഇവിടെ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് മത്സ്യമേഖലയിലെ സംഘടനകൾ പ്രക്ഷോഭ രംഗത്തിറങ്ങുകയും ചെയ്തിരുന്നു.
eng­lish summary;ernakulam huge barge caus­ing threat to boats
you may also like this video;

Exit mobile version