Site iconSite icon Janayugom Online

ബഷീർ അവാർഡ് സച്ചിദാനന്ദന്

2021 ലെ ബഷീർ അവാർഡ് സച്ചിദാനന്ദന്. തലയോലപ്പറമ്പിലെ വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയിരിക്കുന്ന 14ാമത് ബഷീർ അവാർഡ് സച്ചിദാനന്ദന്റെ‘ദു:ഖം എന്ന വീട് ‘എന്ന കവിതാ സമാഹാരത്തിന് ലഭിച്ചു. 50,000 രൂപയും പ്രശസ്തിപത്രവും സി എൻ കരുണാകരൻ രൂപകല്പന ചെയ്ത ഫലകവുമാണ് അവാർഡ്. 

ഡോ. കെ എസ് രവികുമാർ, ഡോ. എസ് ശാരദക്കുട്ടി, ഇ പി രാജഗോപാൽ എന്നിവർ അടങ്ങിയ ജഡ്ജിങ് കമ്മറ്റി ട്രസ്റ്റ് ചെയർമാൻ അഡ്വ. പി കെ ഹരികുമാറിന്റെ അധ്യക്ഷതയിൽ ചേർന്നാണ് അവാർഡ് നിശ്ചയിച്ചത്. ബഷീറിന്റെ ജന്മദിനമായ 21ന് തലയോലപ്പറമ്പിലെ ബഷീർ സ്മാരക മന്ദിരത്തിൽ വച്ച് അവാർഡ് സമർപ്പിക്കുമെന്ന് ട്രസ്റ്റ് സെക്രട്ടറി ഡോ. സി എം കുസുമൻ അറിയിച്ചു. 

ENGLISH SUMMARY:Basheer Award to Sachidanandan
You may also like this video

Exit mobile version