Site iconSite icon Janayugom Online

ബത്തേരി അര്‍ബണ്‍ ബാങ്ക് നിയമന തട്ടിപ്പ് : ഐസി ബാലകൃഷ്ണന് പങ്കുണ്ടെന്ന് തട്ടിപ്പിനിരയായ വ്യക്തിയുടെ മൊഴി

ഐസി ബാലകൃഷ്ണനെതിരെ മൊഴി നല്‍കി പണം തട്ടിപ്പിനിരയായ വ്യക്തി. തട്ടിപ്പിനിരയായതായും ഐസി ബാലകൃഷ്ണന്റെ വീട്ടില്‍ ചെന്ന് ബഹളമുണ്ടാക്കിയാണ് നഷ്ടപെട്ട പണം തിരുച്ചവാങ്ങിയതെന്നുമാണ് മൊഴി. ഇനിയും 75000രൂപ ലഭിക്കുവാനുണ്ടെന്നുംവന്‍ തട്ടിപ്പാണ് നടന്നതെന്ന് പിന്നീട് അറഞ്ഞതായുമാണ് മൊഴി.നൂല്‍പ്പുഴ തൊട്ടുവെട്ടി സ്വദേശിയായ കെ കെ ബിജുവാണ് മൊഴി നല്‍കിയത്.

ഭാര്യയുടെ നിയമനത്തിനായാണ് താന്‍ നാല് ലക്ഷം രൂപ നല്‍കിയതെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്.കെ കെ ബിജുവിൽ നിന്ന് ബാങ്ക്‌ നിയമനത്തിൽ പണം വാങ്ങിയതിൽ ഐ സി ബാലകൃഷ്ണന്‌ പങ്കുണ്ടെന്ന് എൻ എം വിജയന്റെ ആത്മഹത്യാക്കുറിപ്പിലുണ്ട്. ഇത് സ്ഥിരീകരിക്കുന്നതാണ് കെ കെ ബിജു നൽകിയ മൊഴി.

എൻ ജി ഒ അസോസിയേഷൻ നേതാക്കൾ സാലറി സർട്ടിഫിക്കറ്റ്‌ വെച്ച്‌ ലോണെടുത്ത്‌ പണം തിരിച്ചുകൊടുത്തു എന്നും, 7 ലക്ഷം രൂപയാണ്‌ ഐ സി ബാലകൃഷ്ണന്റെ നിർദ്ദേശപ്രകാരം പ്രാദേശിക നേതാക്കൾ വാങ്ങിയതെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്‌‌.ഐ സി ബാലകൃഷ്ണന്റെ വീട്ടിൽച്ചെന്ന് നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയാണ് പണം തിരികെ വാങ്ങിയതെന്നും കെ കെ ബിജു മൊഴി നൽകി. പണം തിരികെ നൽകിയില്ലെങ്കിൽ വിമത സ്ഥാനാർഥിയായി ബത്തേരി നഗരസഭയിലെ ഒരു വാർഡിൽ മത്സരിക്കുമെന്ന് പറഞ്ഞു. ഒടുവിൽ 3,25000 രൂപ വിവിധ ഘട്ടങ്ങളായി തിരികെ കിട്ടിയെന്നുമാണ് ബിജുവിന്റെ മൊഴി.

Exit mobile version