Site iconSite icon Janayugom Online

ഇന്ത്യക്ക് പണി പാളി; ദക്ഷിണാഫ്രിക്കക്കെതിരെ ബാറ്റിംഗ് തകര്‍ച്ച

cricketcricket

ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഇരുപത് ഓവറില്‍ ഒമ്പത് വിക്കറ്റിന് 133 റണ്‍സിന് ഇന്ത്യന്‍ ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ അതില്‍ മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 

40 പന്തില്‍ ആറ് ഫോറും നാലും സിക്സും ഉള്‍പ്പെടെ 68 റണ്‍സ് നേടിയ സൂര്യകുുമാര്‍ യാദവ് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി എന്നിവരാണ് ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. ഇരുവരും യഥാക്രമം 15ഉം 12ഉം റണ്‍സ് വീതമെടുത്തു. ഇന്ത്യന്‍ ഇന്നിംഗ്സില്‍ മറ്റാരും രണ്ടക്കം കടന്നില്ല. ദീപക് ഹൂഡ(0), ഹാര്‍ദിക് പാണ്ഡ്യ(2) എന്നിവര്‍ പെട്ടെന്ന് പുറത്തായപ്പോള്‍ ദിനേഷ് കാര്‍ത്തിക്(6) രവിചന്ദ്രന്‍ അശ്വിന്‍(7) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി. 14ഉം 11ഉം പന്തുകളാണ് ഇരുവരും നേരിട്ടത്. ഭുവനേശ്വര്‍ കുമാറും(4), അര്‍ഷദീപ് സിംഗും(2) പുറത്താകാതെ നിന്നു. 

പ്രതീക്ഷിച്ചത് പോലെ പേസ് ബൗളര്‍മാരുടെ അഴിഞ്ഞാട്ടമാണ് പെര്‍ത്തില്‍ നടന്നത്. വെയ്ന്‍ പാര്‍നല്‍ നാലോവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റും ലുങ്കി എന്‍ഗിഡി 29 റണ്‍സിന് 4 വിക്കറ്റും വീഴ്ത്തി. ആന്‍റിച്ച് നേര്‍ക്യ ഒരു വിക്കറ്റ് വീഴ്ത്തി. 

മറുപടി ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്കയുടെയും തുടക്കം തകര്‍ച്ചയോടെയാണ്. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ക്വിന്റണ്‍ ഡീ കോക്കിനെയും വണ്‍ ഡൗണായി എത്തിയഎയ്ഡന്‍ മര്‍ക്രാമിനെയും അര്‍ഷദീപ് സിംഗ് പുറത്താക്കി.

Eng­lish Sum­ma­ry: Bat­ting col­lapse for India in Twenty20 World Cup cricket

You may also like this video

Exit mobile version