Site icon Janayugom Online

ഏഷ്യാ കപ്പ് കാണാന്‍ ബിസിസിഐ പ്രസിഡന്റ് പാകിസ്ഥാനിലേക്ക്

ഏഷ്യാ കപ്പ് മത്സരങ്ങള്‍ കാണാനായി ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി, വൈ­സ് പ്രസിഡന്റ് രാജീവ് ശുക്ല തുടങ്ങിയവര്‍ പാകിസ്ഥാ­നി­ലേക്ക് പോകും. 2008നു ശേ­ഷം ഇതാദ്യമായാകും ബിസിസി­ഐ പ്രതിനിധികള്‍ പാകിസ്ഥാ­നിലേക്ക് യാത്രയാകുന്നത്. ഏഷ്യാ കപ്പില്‍ പാകിസ്ഥാന്‍ വേദിയാകുന്ന ഏതാനും മത്സ­രങ്ങ­ള്‍ ഇരുവരും സ്റ്റേഡിയ­ത്തി­ലെത്തി കാണും. സെപ്റ്റം­­ബ­ര്‍ നാല് മുതല്‍ ഏഴ് വരെ ഇ­രു­വരും ലാഹോറി­ലുണ്ടാ­കു­മെ­ന്നാ­ണ് റിപ്പോര്‍ട്ട്. ഏഷ്യാ കപ്പിന്റെ ഉദ്ഘാടന ചടങ്ങി­ലടക്കം പ­ങ്കെടുക്കാന്‍ ബിസിസിഐയെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ക്ഷണിച്ചിരുന്നു.

ഈ മാസം 30നാണ് ഏഷ്യാ കപ്പ് ടൂര്‍­ണ­മെന്റ് ആരംഭിക്കുന്നത്. 13 കളികളില്‍ നാല് എണ്ണം മാ­ത്രമെ പാകിസ്ഥാനില്‍ നടക്കു­ന്നുള്ളൂ. ബാക്കി മത്സരങ്ങള്‍ ശ്രീ­ല­­ങ്കയിലാകും നടക്കുക. സെപ്റ്റംബർ രണ്ടിലെ ഇന്ത്യ– പാകിസ്ഥാൻ പോരാട്ടം കാണാ­ൻ ബിസിസിഐ സെക്ര­ട്ടറി ജയ്ഷാ ശ്രീല­ങ്കയിലേക്കു പോ­കു­ന്നുണ്ട്. അതിനു ശേഷം വാഗാ അതിർത്തി വഴിയാണ് ബിസി­സിഐ പ്രസിഡന്റും വൈസ് പ്രസിഡന്റും ലാഹോറിലേക്കു പോ­­കുക. 2008ലെ ഏഷ്യാ ക­പ്പിനായി പാകിസ്ഥാനിലേക്ക് പോയ ഇന്ത്യന്‍ ടീമിനൊ­പ്പ­മാ­ണ് ഒരു ബിസിസിഐ പ്ര­തിനിധി അവസാനമായി പാകി­സ്ഥാന്‍ സന്ദര്‍ശിച്ചത്.

പി­ന്നാ­ലെ മുംബൈ ഭീകരാ­ക്ര­മണ­ത്തിന് ശേഷം ഇരു രാ­ജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധമടക്കം നിലച്ചു. പിന്നീട് ഐസിസി­യുടെയും ഏഷ്യന്‍ ക്രിക്കറ്റ് കൗ­ണ്‍സിലിന്റെയും ടൂര്‍ണമെ­ന്റുകളി­ല്‍ മാത്രമാണ് ഇരു രാജ്യങ്ങളും പരസ്പരം മത്സരിക്കുന്നത്.

Eng­lish summary;BCCI to watch Asia Cup Pres­i­dent to Pakistan

you may also like this video;

Exit mobile version