വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ട ജനങ്ങളെ സഹായിക്കാൻ എല്ലാ പാർട്ടി ഘടകങ്ങളും സജീവമായി രംഗത്തിറങ്ങാൻ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭ്യർത്ഥിച്ചു. അപകടത്തിൽ രക്ഷപ്പെടുത്തിയ നിരവധി പേർ ഗൃദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും കഴിയുകയാണ്. ഇവർക്കാവശ്യമായ വസ്തുക്കൾ സമാഹരിച്ച് കൽപറ്റയിൽ എത്തിക്കണമെന്നും ബിനോയ് വിശ്വം അഭ്യർത്ഥിച്ചു.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ഇന്നലെ നടത്താനിരുന്ന സി അച്യുതമേനോൻ പ്രതിമാ അനാച്ഛാദന പരിപാടിയും സംസ്ഥാന എക്സിക്യൂട്ടീവ് യോഗവും മാറ്റിവച്ചിരുന്നു. തുടർന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തിൽ പാർട്ടി നേതാക്കൾ ഇന്ന് ദുരന്തഭൂമിയിലെത്തും.
English Summary: Be active in relief efforts: Binoy Vishwam
You may also like this video