തിരുനെല്ലി ബേഗൂർ കാട്ടുനായ്ക്ക ഉന്നതിയിലെ കുമാരനെ(50) തേൻ ശേഖരിക്കാൻ പോയപ്പോൾ കരടി ആക്രമിച്ചു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തോൽപ്പെട്ടി വന്യജീവി സങ്കേതത്തിലെ ദാസൻഘട്ട ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മുപ്പത്തിയാറ് കുളത്തിനടുത്തുവെച്ചാണ് സംഭവം നടന്നത്. കുമാരനോടൊപ്പം ഉണ്ടായിരുന്നവർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനപാലകരാണ് അദ്ദേഹത്തെ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. വലത് കാലിൽ പരുക്കേറ്റ കുമാരന് അവിടെ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
കരടിയുടെ ആക്രമണം; തേൻ ശേഖരിക്കാൻ പോയ മധ്യവയസ്‌കന് പരുക്ക്

