നെല്ലിയാമ്പതിയിൽ കരടിയുടെ ആക്രമണത്തിൽ എസ്റ്റേറ്റ് തൊഴിലാളിക്ക് പരിക്കേറ്റതിനെ തുടർന്ന് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. രാത്രികാലങ്ങളിൽ പുറത്തിറങ്ങുമ്പോൾ കയ്യിൽ ടോർച്ച് കരുതണമെന്നും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും ആരോഗ്യ വകുപ്പും വനംവകുപ്പും പാടഗിരി ജനമൈത്രി പോലീസും നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ, വരും ദിവസങ്ങളിൽ സ്കൂൾ അസംബ്ലികളിൽ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ്സും ജാഗ്രതാ നിർദ്ദേശവും നൽകുമെന്നും നെല്ലിയാമ്പതി ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.
നെല്ലിയാമ്പതിയില്‍ കരടി ആക്രമണം; ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

