Site iconSite icon Janayugom Online

വയോധികന് നേരെ കരടിയുടെ ആക്രമണം; മുഖത്തിന് ഗുരുതരമായ പരിക്ക്

കരടിയുടെ ആക്രമണത്തിൽ വയോധികന്റെ മുഖത്തിന് ഗുരുതരമായി പരിക്കേറ്റു. രക്ഷപ്പെടുത്താന്‍ ശ്രമിച്ച മകനും ആക്രമണത്തിനിരയായി. പേച്ചിപ്പാറ പഞ്ചായത്തിൽ തോട്ടമല ആദിവാസി മേഖലയിൽ ആണ് സംഭവം. രാമയ്യൻകാണി(70), മകൻ വിജയകുമാർ(40) എന്നിവർക്കാണ് പരിക്കേറ്റത്.
ബുധനാഴ്ച വൈകുന്നേരം കൃഷിസ്ഥലത്ത് നിന്ന് കുരുമുളക് പറിച്ച് മടങ്ങുമ്പോൾ വഴിയരികിലെ നീരുറവയ്ക്ക് സമീപത്തുവെച്ച് കരടി വയോധികനെ ആക്രമിക്കുകയും
മുഖത്ത് ചാടി കടിക്കുകയുമായിരുന്നു. ഇതുകണ്ട് രക്ഷപ്പെടുത്താൻ വന്ന മകനെയും കരടി ആക്രമിച്ചു. തുടർന്ന് ഇവരുടെ നിലവിളി കേട്ട് ഓടികൂടിയ
നാട്ടുകാരാണ് കരടിയെ ഓടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശാരിപള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Exit mobile version