Site icon Janayugom Online

സൈക്കിള്‍ യാത്രക്കാരനെ ഉള്‍പ്പെടെ മൂന്ന് പേരെ കരടി ആക്രമിച്ചു; വീഡിയോ

തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയില്‍ മൂന്ന് പേരെ കരടി ആക്രമിച്ചു. കരുതിലിംഗപുരം സ്വദേശി വൈഗുണ്ഡമണി, നാഗേന്ദ്ര, ശൈലേന്ദ്ര എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശിവശൈലത്തിൽ നിന്ന് പെത്തൻപിള്ളയിലേക്ക് മസാല പാക്കറ്റുകളുമായി പോപോയ വൈഗുണ്ഡമണിയുടെ ഇരുചക്രവാഹനത്തിന് നേരെയാണ് കുറ്റിക്കാട്ടിൽ നിന്ന് കരടി ചാടി ആക്രമിക്കുന്നത്.

ഇയാളെ നിലത്ത് തള്ളിയിട്ട ശേഷം കരടി കടിക്കാന്‍ തുടങ്ങി. എന്നാല്‍ കരടിയെ കല്ലെറിഞ്ഞ് ഓടിക്കാന്‍ ശ്രമിച്ച നാട്ടുകാരെയും കരടി പരിക്കേല്‍പ്പിച്ചു. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പരിക്കേറ്റ മൂന്ന് പേരെയും ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് പ്രദേശത്ത് നടത്തിയ തിരച്ചിലിനൊടുവില്‍ കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി.

Eng­lish Summary:bear attack three people
You may also like this video

Exit mobile version