Site iconSite icon Janayugom Online

വയനാട്ടിലെ ജനവാസ മേഖലയില്‍ കരടി; ജാഗ്രതാനിർദേശം

വയനാട്ടിൽ ജനവാസ മേഖലയിലൂടെയുള്ള കരടിയുടെ സാനിധ്യം. കരടിയെ ഒടുവിൽ കണ്ടത് കണ്ടത് കാരക്കാമലയിലാണ്. കരടി ജനവാസ മേഖലയിൽ എത്തിയിട്ട് 65 മണിക്കൂർ കഴിഞ്ഞു. കരടിയെ തുരത്താൻ അടുത്ത് കാട് ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നതായി വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. അതേസമയം ദൗത്യം ഇന്നും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് നിലവിൽ നല്ല മഞ്ഞാണ്, അത് മാറിയാൽ ഡാർട്ടിങ് ടീം ഇറങ്ങുമെന്നും അധികൃതര്‍ വ്യക്തമാക്കി. 

ഞായറാഴ്ച പുലർച്ചെ 2 മണിയോടെ പയ്യമ്പള്ളിയിൽ കണ്ട കരടിയിപ്പോൾ, തോണിച്ചാൽ, പീച്ചങ്കോട്, തരുവണ കരിങ്ങാരി എന്നീ മേഖലകളിലെത്തി. ഇന്നലെ കരിങ്ങാരിയിലെ നെൽപ്പാടത്തും തോട്ടത്തിലുമായി കരടിയെ കണ്ടു. വനംവകുപ്പ് മയക്കുവെടിക്ക് ശ്രമിച്ചെങ്കിലും ഫലിച്ചില്ല. അവശൻ ആണെങ്കിലും കരടി അതിവേഗം മറ്റൊരിടത്തേക്ക് ഓടി മറയുന്നതാണ് മറ്റൊരു വെല്ലുവിളി. 

ഇന്നലെ ഇരുട്ടു വീഴുംവരെ കരടിക്ക് പിറകെയായിരുന്നു ആർആർടി. രാത്രി വൈകി, ചേര്യംകൊല്ലി ഭാഗത്ത് കരടിയുടെ സന്നിധ്യം സ്ഥിരീകരിച്ചു. ജനങ്ങൾക്കുള്ള ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. 30 കിലോമീറ്റർ ദൂരമെങ്കിലും പിന്നിട്ട് കരടി 60 മണിക്കൂറായി പിന്നാലെ ഓടി വനംവകുപ്പ് ജനവാസ മേഖലയിലൂടെ സഞ്ചാരം തുടര്‍ന്നത്. മയക്കുവെടിവച്ച് പിടികൂടാനാണ് ശ്രമം.

Eng­lish Summary;Bear in res­i­den­tial area of ​​Wayanad; Warning
You may also like this video

Exit mobile version