Site iconSite icon Janayugom Online

മുസ്‍ലിം തടവുകാരുടെ താടി വടിപ്പിച്ചു; ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം

beardbeard

മധ്യപ്രദേശില്‍ അറസ്റ്റിലായ അഞ്ച് മുസ്‍ലിങ്ങളെ താടി വടിക്കാന്‍ നിര്‍ബന്ധിച്ച ജയില്‍ ഉദ്യോഗസ്ഥരുടെ നടപടി വിവാദമായി. രാജ്ഗഢ് ജില്ലാ ജയിലില്‍ നടന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി മധ്യപ്രദേശിലെ ഉന്നത ജയില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇവരെ ജയിലില്‍വച്ച് ഉദ്യേ­ാഗസ്ഥര്‍ പീഡിപ്പിച്ചുവെന്ന് കോ­ണ്‍ഗ്രസ് എംഎല്‍എയും കസ്റ്റഡി പീഡനമാണ് നടന്നിരിക്കുന്നതെന്ന് ഓള്‍ ഇന്ത്യ മജ് ലിസെ ഇത്തിഹാദുല്‍ മുസ്‍ലിമീനും ആരോപിച്ചു. കലീം ഖാ­ന്‍, താലിബ് ഖാന്‍, ആരിഫ് ഖാന്‍, സല്‍മാന്‍ ഖാന്‍ എന്ന ഭോല, വാഹിദ് ഖാന്‍ എന്നിവരെ കഴിഞ്ഞ 13 നാണ് റിമാന്‍ഡ് ചെയ്ത് ജില്ലാ ജയിലിലേക്ക് അയച്ചത്. പൊതുസമാധാനത്തി­നു വെ­ല്ലുവിളി ഉയര്‍ത്തിയെ­ന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരുന്നത്. സെപ്റ്റംബര്‍ 15 ന് ഇവര്‍ക്ക് ജാമ്യം ലഭിച്ചു.
ഭോപ്പാല്‍ കോണ്‍ഗ്രസ് എംഎല്‍എ ആരിഫ് മസൂദിനോടൊപ്പം അഞ്ച് പേരും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയെ കണ്ട് പരാതി നല്‍കി. താടി വടിക്കാനുള്ള സൗകര്യം ജയിലിലുണ്ടെന്നും തടവുകാരുടെ തന്നെ ആവശ്യപ്രകാരമായിരിക്കാം താടിവടിച്ചതെന്നും ആരോപണ വിധേയനായ ജില്ലാ ജയിലര്‍ എസ് എ റാണ പറഞ്ഞു. ജയിലില്‍ ഇപ്പോള്‍ താടിയുള്ള എട്ടുപത്ത് മുസ്‍ലിം തടവുകാരുണ്ടെന്നും അ­­ദ്ദേഹം പറയുന്നു. സംഭവത്തി­ല്‍ അന്വേഷണം നടക്കുകയാണെന്ന് ജയില്‍ ഡിഐജി എം ആര്‍ പട്ടേല്‍ പറഞ്ഞു. 

Eng­lish Sum­ma­ry: Beards of Mus­lim pris­on­ers were shaved; Inves­ti­ga­tion against jail officials

You may like this video also

Exit mobile version