Site iconSite icon Janayugom Online

പ്രേതബാധ ഒഴിപ്പിക്കാൻ പൂജയെന്ന പേരില്‍ മർദ്ദനം; കർണാടകയിൽ മകൻ അമ്മയെ അടിച്ചുകൊന്നു

പ്രേതബാധ ആരോപിച്ച് കര്‍ണാടകയില്‍ അമ്മയെ മകൻ അടിച്ചുകൊന്നു. 55‑കാരിയായ ഗീതമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ സഞ്ജയ്, പൂജാരികളായ ആശ, അവരുടെ ഭർത്താവ് സന്തോഷ് എന്നിവർക്കെതിരെ പൊലീസ് കേസെടുക്കുകയും മൂന്നുപേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. 

അമ്മയുടെ ദേഹത്ത് ബാധകയറിയിട്ടുണ്ടെന്ന് അവകാശപ്പെട്ട് മകൻ സഞ്ജയ്, പൂജ ചെയ്യാന്‍ ആശ എന്ന സ്ത്രീക്ക് അടുത്തേക്ക് അവരെ കൊണ്ടുപോയിരുന്നു. പിന്നീട് ആശയും ഭര്‍ത്താവ് സന്തോഷും ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ ഗീതമ്മയുടെ വീട്ടിലെത്തി. തുടര്‍ന്ന് പൂജ കര്‍മങ്ങളെന്ന പേരില്‍ മര്‍ദ്ദനം ആരംഭിക്കുകയായിരുന്നു. ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട ഈ ആക്രമണം രാത്രി 9.30 ഓടെ ആരംഭിച്ച് പുലര്‍ച്ചെ 1.00 വരെ തുടര്‍ന്നുവെന്നും പറയപ്പെടുന്നു. തിങ്കളാഴ്ച രാത്രി ശിവമോഗയിലാണ് സംഭവമുണ്ടായത്. നിലത്ത് വലിച്ചിഴക്കുന്നതിന്റെയും തലയിലടക്കം അടിക്കുന്നതിന്റെയും ദ‍ൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. തുടര്‍ച്ചയായ മര്‍ദ്ദനത്തിനൊടുവില്‍ ഗീതമ്മ മരിക്കുകയായിരുന്നു. 

Exit mobile version