Site iconSite icon Janayugom Online

ഭാര്യയെ തല്ലുന്നത് ക്രൂരതയായി കണക്കാക്കാൻ കഴിയില്ല; ഗുജറാത്ത് ഹൈക്കോടതി

ഭര്‍ത്താവ് ഭാര്യയെ തല്ലുന്നത് ക്രൂരതയല്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. 23കാരി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് കോടതി നിര്‍ണായകമായ വിധി പ്രസ്താവിച്ചത്. രാത്രിയില്‍ വൈകിയെത്തിയതിനെ ചോദ്യം ചെയ്ത് ഭാര്യയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തല്ലുകയും ചെയ്യുന്നത് അസാധാരണമല്ലെന്നും അതിനെ ക്രൂരതയായി കണക്കാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. കൂടാതെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കൂടുതല്‍ തെളിവുകള്‍ വേണമെന്നും കോടതി ആവശ്യപ്പെട്ടു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിന് കീഴ്‌ക്കോടതി ഏഴ് വര്‍ഷം തടവ് ശിക്ഷിച്ചിരുന്നു. എന്നാല്‍ ജസ്റ്റിസ് ഗീതാ ഗോപി ഉള്‍പ്പെടെയുള്ള ബെഞ്ച് പ്രതിയെ വെറുതെ വിടുകയായിരുന്നു. 

Exit mobile version