പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് രാഷ്ട്രപതി ദ്രൗപതി മുർമുവിയെ ക്ഷണിക്കാത്തതിനെതിരെ ശക്തമായി പ്രതികരിച്ച് രാഷ്ട്രപതി ഡിഎംകെ യുവ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. ആദിവാസി വിഭാഗക്കാരിയും വിധവയും ആയത് കൊണ്ടാണ് രാഷ്ട്രപതിയെ ക്ഷണിക്കാത്തതെന്നും ഉദയനിധി ആരോപിച്ചു.
800 കോടി രൂപ ചെലവിട്ട് നിർമിച്ച പുതിയ പാർലമെന്റ് മന്ദിരം ഒരു സ്മാരക പദ്ധതിയാണ്. ഇന്ത്യയുടെ പ്രഥമ പൗരയായിട്ടും രാഷ്ട്രപതിക്ക് ക്ഷണം ലഭിച്ചില്ല. പുതിയ പാർലമെന്റ് ഉദ്ഘാടനത്തിന് തമിഴ്‌നാട്ടിൽ നിന്ന് ബിജെപിക്ക് പുരോഹിതരെ ലഭിച്ചു. പക്ഷേ, വിധവയും ആദിവാസി വിഭാഗക്കാരിയും ആയതിനാൽ രാഷ്ട്രപതിയെ ക്ഷണിച്ചില്ല. ഇതാണോ സനാതന ധർമ്മം? ഇതിനെതിരെ ഞങ്ങൾ ശബ്ദമുയർത്തുമെന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
English Summary: ‘Because Droupadi Murmu is widow, tribal’: Udhayanidhi’s fresh ‘Sanatan’ attack over Parliament
You may also like this video