Site icon Janayugom Online

തൃശൂരില്‍ കിടക്ക നിര്‍മ്മാണ കമ്പനിയില്‍ തീപിടുത്തം

തൃശൂര്‍ വേലൂര്‍ ചുങ്കത്ത് കിടക്ക നിര്‍മ്മാണ കമ്പനിയില്‍ തീ പിടുത്തം. ഇന്ന് പുലര്‍ച്ചെയാണ് തീ പിടുത്തമുണ്ടായത്. കുന്ദംകുളം, വടക്കാഞ്ചേരി അഗ്നിശമന സേനാ യൂണിറ്റുകളെത്തി തീ നിയന്ത്രണവിധേയമാക്കി.

അപകടത്തില്‍ നാല് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഗുരുതര പരുക്കുകളല്ലെന്നും അധികൃതര്‍ അറിയിച്ചു. പരുക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

eng­lish summary;Bed mak­ing com­pa­ny catch­es fire in Thrissur

you may also like this video;

Exit mobile version