Site iconSite icon Janayugom Online

വടകരയില്‍ തേനീച്ച ആക്രമണം; രണ്ട് കുട്ടികളുടെ നില ഗുരുതരം

കോഴിക്കോട് വടകരയില്‍ തേനീച്ച ആക്രമണം. കുട്ടികളുള്‍പ്പടെ ഒന്‍പതു പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു. വടകര ഹെല്‍ത്ത് സെന്ററിന് സമീത്ത് വച്ച് ഇന്നലെ വൈകിട്ട് 4.30 ഓടെയായിരുന്നു സംഭവം. ഫിദ, ഫാത്തിമ എന്നീ കുട്ടികള്‍ക്കാണ് തേനീച്ചയുടെ ആക്രമത്തില്‍ പരിക്കേറ്റത്. ഇവരുടെ നില ഗുരുതരമാണ്. ഇരുവരെയും വടകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കുട്ടികളെ രക്ഷിക്കാനെത്തിയ ഏഴ് പേര്‍ക്കാണ് പരിക്ക് പറ്റിയത്. പരിക്കേറ്റ എല്ലാവരെയും വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Eng­lish Sum­ma­ry: Bee attack in Vadakara; Two chil­dren are in crit­i­cal condition
You may also like this video

Exit mobile version