പൊഴിയൂരില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ ബിയര്‍കുപ്പി എറിഞ്ഞ് ആക്രമണം. പശ്ചിമബംഗാള്‍ സ്വദേശികള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ മൂന്ന് വയസുകാരിക്ക് ഗുരുതര പരിക്കേറ്റു. വെസ്റ്റ് ബംഗാള്‍ സ്വദേശിയായ ആര്‍ക്കാ ദാസിന്റ മകള്‍ അനുബാദാസിനാണ് പരിക്കേറ്റത്.
ഇന്ന് വൈകിട്ട് കുടുംബം ബോട്ടിങ് നടത്തുന്നതിനിടെ കരയില്‍ നിന്ന് യുവാവ് ബിയര്‍ കുപ്പി എറിഞ്ഞത്. അക്രമം നടത്തിയ വെട്ടുകാട് സ്വദേശി സനോജിനെ ബോട്ട് ജീവനക്കാര്‍ കീഴ്പ്പെടുത്തി. ആറു ദിവസം മുന്‍പാണ് ഏഴംഗ കുടുംബം വിനോദ യാത്രയ്ക്ക് എത്തിയത്. ഇന്ന് വൈകിട്ട് കുടുംബം ബോട്ടിങ് നടത്തുന്നതിനിടയില്‍ കരയില്‍ നിന്ന് യുവാവ് ബിയര്‍ കുപ്പി എറിയുകയായിരുന്നു. അമ്മയുടെ മടിയില്‍ ഇരിക്കുകയായിരുന്ന മൂന്ന് വയസ്സുകാരിയുടെ തലയില്‍ കുപ്പി വീണ് പൊട്ടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസ്സുകാരി നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിലവില്‍ അപകട നില തരണം ചെയ്തുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രതിയെ പൊഴിയൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അതേസമയം ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പൊലീസ് പറയുന്നു.

