Site iconSite icon Janayugom Online

ഇത് ‘വണ്ടേഭാരത്’; വന്ദേഭാരത് ചപ്പാതിയില്‍ വണ്ട്

വന്ദേ ഭാരത് എക്‌സ്പ്രസില്‍ വിതരണം ചെയ്ത ചപ്പാത്തിയില്‍ ‘വണ്ടിനെ കണ്ടെത്തി’. ഭോപ്പാലില്‍ നിന്ന് ഗ്വാളിയാറിലേക്ക് യാത്ര ചെയ്ത സുബോധ് പഹ്‌ലജന്‍ എന്ന യാത്രക്കാരനാണ് ചപ്പാത്തിയില്‍ സ്റ്റഫ് ചെയ്ത നിലയില്‍ വണ്ടിനെ ലഭിച്ചത്. സമൂഹമാധ്യമത്തിലൂടെയാണ് തനിക്ക് നേരിട്ട ദുരനുഭവം യാത്രക്കാന്‍ പങ്കുവച്ചത്.

വണ്ട് ചപ്പാത്തിക്കുള്ളിലുള്ളതിന്റെ ചിത്രങ്ങളും ഇയാള്‍ ഐആര്‍സിടിസിയെ കൂടി ടാഗ് ചെയ്ത ട്വീറ്റില്‍ ഉള്‍പ്പെടുത്തിയത്. വിവരം ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഭക്ഷണം വിതരണം ചെയ്ത ഐആര്‍സിടിസി യാത്രക്കാരന്റെ പിഎന്‍ആര്‍ നമ്പര്‍ ആവശ്യപ്പെട്ടു. യാത്രക്കാരനുണ്ടായ ദുരനുഭവത്തില്‍ ഖേദിക്കുന്നുവെന്നും ഇത്തരം സംഭവമുണ്ടാകാതിരിക്കാന്‍ മുന്‍കരുതലെടുക്കുമെന്നും അവര്‍ വ്യക്തമാക്കി.

Eng­lish Summary:‘Beetle’ in cha­p­ati served at Vande Bharat; Sor­ry IRCTC

You may also like this video

Exit mobile version