Site iconSite icon Janayugom Online

ട്വിറ്റര്‍ ഏറ്റെടുക്കുന്നതിന് മുമ്പ് മസ്ക് സ്പേസ് എക്സില്‍ നിന്ന് നൂറ് കോടി ഡോളര്‍ വായ്പയെടുത്തു

ട്വിറ്റര്‍ ഏറ്റെടുക്കുന്നതിന് മുമ്പ് എലോണ്‍ മസ്ക് സ്വന്തം കമ്പനിയായ സ്പേസ് എക്സില്‍ നിന്ന് നൂറ് കോടി ഡോളര്‍ വായ്പയെടുത്തു. അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണലാണ് റിപ്പോർട്ട് പുറത്തുവിട്ടത്. കഴിഞ്ഞ ഒക്ടോബറില്‍ മസ്‌കിന്റെ ഓഹരികളുടെ അടിസ്ഥാനത്തിലാണ് 100 കോടി ഡോളര്‍ വായ്പ നല്‍കുന്നതിന് സ്പേസ് എക്സ് അംഗീകാരം നല്‍കിയത്. അതേമാസം തന്നെ മസ്ക് വായ്പാ തുക പിന്‍വലിച്ചു. ഒക്ടോബറിലാണ് മസ്ക് ട്വിറ്ററിന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തത്. 

100 കോടി വായ്പ എടുത്ത അതേസമയം തന്നെയാണ് 4400 കോടി രൂപയ്ക്ക് മസ്ക് ട്വിറ്റർ വാങ്ങുന്നതും. ഇത് മസ്കിന്റെ സാമ്പത്തിക സ്ഥിതിയെ കൂടുതല്‍ സ­ങ്കീര്‍ണ്ണമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ വാള്‍ സ്ട്രീറ്റ്ജേണലിന്റെ റിപ്പോര്‍ട്ടിനെ കുറിച്ച് സ്പേസ് എക്സും മസ്കും പ്രതികരിച്ചിട്ടില്ല. അമേരിക്കൻ ബഹിരാകാശ വാഹന നിർമ്മാതാവായ സ്പേസ് എക്സിൽ കൂടുതൽ ഓഹരിയുള്ള വ്യക്തി ഇലോണ്‍ മസ്കാണ്.

Eng­lish Summary:Before acquir­ing Twit­ter, Musk took a $100 mil­lion loan from SpaceX
You may also like this video

Exit mobile version