Site icon Janayugom Online

യാചകരെ ഇടനിലക്കാരാക്കി വടകരയില്‍ ലഹരിക്കൈമാറ്റം; വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി കൈമാറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട് ലഹരി കൈമാറ്റത്തിന് യാചകരെ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. വിദ്യാർത്ഥികൾക്ക് ലഹരി കൈമാറാൻ ഇടനിലക്കാരായാണ് മാഫിയ യാചകരെ ഉപയോഗിക്കുന്നതെന്നാണ് വിവരം. വടകര ലിങ്ക് റോഡ് കേന്ദ്രീകരിച്ചാണ് മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍. വിദ്യാര്‍ത്ഥികള്‍ക്ക് പ്രായമായ ഒരാള്‍ ലഹരി കൈമാറുന്നതിന്റെ ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ആളൊഴിഞ്ഞ ഭാഗങ്ങളാണ് ഇതിനായി ഇവര്‍ തിരഞ്ഞെടുക്കുന്നത്. തുടര്‍ന്ന് സംസാരിക്കാനെന്ന വ്യാജേന ഇവര്‍ അരികിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിയടങ്ങിയ പായ്ക്കറ്റുകള്‍ കൈമാറുന്നു.

യുവാക്കളാണ് ഇതിന്റെ മുഖ്യകണ്ണികൾ. ലഹരിമാഫിയ വിദ്യാർത്ഥികളെയാണ് ലക്ഷ്യം വെക്കുന്നത് എന്നതിൻ്റെ പൂർണ്ണ തെളിവാണ് ഇത്. വീഡിയോ സഹിതം നാട്ടുകാർ എക്സൈസിനെ വിവരം ധരിപ്പിച്ചിട്ടുണ്ട്. ലിങ്ക് റോഡ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു.
നാടിനും സമൂഹത്തിനും ജനങ്ങൾക്കും എല്ലാം ദുരന്തമാകുന്ന ലഹരി മാഫിയക്കെതിരെ വടകര നഗരസഭ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുന്നുണ്ടെന്ന് കൗൺസിലർമാർ പറഞ്ഞു. ഓരോ കൗൺസിലർമാരുടെയും വാർഡ് കേന്ദ്രീകരിച്ച് ലഹരി നിർമാർജന സമിതി രൂപീകരിക്കുമെന്നും ലഹരിക്ക് അടിമപ്പെട്ടവരെ കണ്ടെത്തി കൗൺസിലിംഗും നൽകുമെന്നും അറിയിച്ചു.

Eng­lish Sum­ma­ry: Beg­gars used as mid­dle­men to trans­fer alco­hol in Vadakara; Videos of drug deliv­ery to stu­dents out

You may like this video also

Exit mobile version