Site iconSite icon Janayugom Online

സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറി; പ്രമുഖ സംവിധായകനെതിരേ ചലച്ചിത്രപ്രവര്‍ത്തക മുഖ്യമന്ത്രിക്ക് പരാതി നല്‍കി

പ്രമുഖ സംവിധായകനെതിരേ ചലച്ചിത്രപ്രവര്‍ത്തക പരാതി നല്‍കി . ഐഎഫ്എഫ്‌കെ സെലക്ഷന്‍ സ്‌ക്രീനിങ്ങിനിടെ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് പരാതി നല്‍കുകയായിരുന്നു. തിരുവനന്തപുരത്തെ ഹോട്ടലില്‍വെച്ചാണ് സംഭവം. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയെന്നും പരാതിയില്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് പരാതി കന്റോണ്‍മെന്റ് പൊലീസിന് കൈമാറി. പരാതിയിന്മേല്‍ കേസെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. പരാതിക്കാരിയുടെ മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. 

Exit mobile version