Site iconSite icon Janayugom Online

എന്ത് തെറ്റ് ചെയ്‌താലും കേസിൽ കേസിൽ വിജയിക്കുമെന്ന് വിശ്വാസം ; നടൻ ദിലീപിന് പിന്നാലെ ജഡ്ജിയമ്മാവൻ കോവിലിൽ ദർശനം നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ജഡ്ജിയമ്മാവന്‍ കോവിലില്‍ സന്ദര്‍ശനം നടത്തി. ഇവിടെ എത്തി പ്രാര്‍ത്ഥിച്ചാല്‍ എന്ത് തെറ്റ് ചെയ്‌താലും കേസ് സംബന്ധമായ കാര്യങ്ങള്‍ ശുഭകരമായി അവസാനിക്കുമെന്നാണ് വിശ്വാസം. കോടതി വ്യവഹരങ്ങളിൽപെടുന്നവർ നീതി തേടി വഴിപാട് നടത്തുന്ന ക്ഷേത്രമാണിത്. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കാലയളവിൽ ദിലീപ് പല തവണ ഇവിടെ എത്തിയിരുന്നു. 

ക്രിക്കറ്റ്‌ കോഴ വിവാദത്തിൽ ശ്രീശാന്തും ദർശനം നടത്തിയിട്ടുണ്ട്. അമ്പലത്തിലെ പതിവ് പൂജകൾക്ക് ശേഷമേ ജഡ്ജിയമ്മാവൻ കോവിലിൽ ചടങ്ങ് ആരംഭിക്കൂ. വാദിയാണെങ്കിലും പ്രതിയാണെങ്കിലും നീതിയുടെ ഭാഗത്തു ദൈവം നില്‍ക്കുമെന്നാണ് വിശ്വാസം. ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മൂൻകൂർ ജാമ്യം നൽകിയതിനെതിരെ സർക്കാർ സമർപ്പിച്ച ഹർജി ക്രിസ്തുമസ് അവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്.

Exit mobile version