Site iconSite icon Janayugom Online

ഷാർജ അന്താരാഷ്ട്ര പുസ്തകമേള; ഓർമ്മയിൽ മായാത്ത കാൽപ്പാടുകൾ പതിപ്പിച്ച് പ്രിയപ്പെട്ട നനീഷ്

അന്തരിച്ച യുവകലാസാഹിതി ദുബായ് യൂണിറ്റ് സെക്രട്ടറിയും യുഎഇയിലെ അറിയപ്പെടുന്ന സാംസ്കാരിക പ്രവർത്തകനുമായ നനീഷ് ഗുരുവായൂരിന്റെ സ്മരണയിൽ യുവകലാസാഹിതി യുഎഇ ദുബായ് ഘടകം നടത്തിയ ചെറുകഥ മത്സരത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 16 ചെറുകഥകൾ ചേർത്ത് പ്രസിദ്ധീകരിച്ച മായാത്ത കാൽപ്പാടുകൾ എന്ന ആന്തോളജി ഷാർജ പുസ്തകോത്സവത്തിൽ ശ്രദ്ധേയമായി. പ്രഭാത് ബുക്ക് ഹൗസുമായി ചേർന്നാണ് യുവകലാസാഹിതി യുഎഇ ദുബായ് ഘടകം ഈ ചെറുകഥാ സമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

യുവകലാസാഹിതി ദുബായ് നടത്തിയ നനീഷ് സ്മാരക ചെറുകഥ മത്സരത്തിൽ 642 കഥകൾ ലഭിച്ചിരുന്നു. അതിൽ നിന്ന് സാഹിത്യകാരന്മാരും നിരൂപകരും അടങ്ങുന്ന ജഡ്ജിങ് പാനൽ തിരഞ്ഞെടുത്തതാണ് ഈ 16 കഥകൾ. 2020 ഡിസംബർ 26നാണ് കോവിഡ് ബാധയെ തുടർന്ന് നനീഷ് അന്തരിച്ചത്. അദ്ദേഹത്തിൻറെ സ്മരണയിൽ യുവകലാസാഹിതി ദുബായ് ഘടകം കലാകായിക മത്സരങ്ങളും സാംസ്കാരിക പരിപാടികളും നടത്തിവരുന്നു. അദ്ദേഹത്തിൻറെ കുടുംബത്തിന്റെ സംരക്ഷണത്തിനും കുട്ടികളുടെ പഠനാവശ്യങ്ങൾക്കുമുള്ള സഹായങ്ങളും യുവകലാസാഹിതി ചെയ്തുവരുന്നു. ഷാർജ പുസ്തകോത്സവത്തിൽ ഏഴാം നമ്പർ ഹാളിൽ ഉള്ള ZD 14 സ്റ്റാളിൽ പ്രവർത്തിക്കുന്ന പ്രഭാത് ബുക്ക് ഹൗസ് കൗണ്ടറിൽ ഈ പുസ്തകം ലഭ്യമാണ്.

Eng­lish Summary:Beloved Nan­ish left an indeli­ble foot­print in the memory
You may also like this video

Exit mobile version