Site iconSite icon Janayugom Online

കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണം: ബികെഎംയു മാര്‍ച്ച് നടത്തി

BKMUBKMU

കർഷകത്തൊഴിലാളി ക്ഷേമനിധി സംരക്ഷിക്കണമെന്നും ആനുകൂല്യങ്ങൾ വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി ഫെഡറേഷൻ (ബികെഎംയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെസ്റ്റ്ഹില്ലിലെ കർഷക തൊഴിലാളി ക്ഷേമനിധി ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ബികെഎംയു ദേശീയ വൈസ് പ്രസിഡന്റ് കെ ഇ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. 

ബികെഎംയു ജില്ലാ സെക്രട്ടറി ടി സുരേഷ് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി കെ കണ്ണൻ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ, എഐടിയുസി ജില്ലാ ജനറൽ സെക്രട്ടറി പി കെ നാസർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, ചൂലൂർ നാരായണൻ, പി സുരേഷ് ബാബു, ടി ഭാരതി ടീച്ചർ, പി വി മാധവൻ, എം കെ പ്രജോഷ്, പി അസീസ് ബാബു തുടങ്ങിയവർ സംസാരിച്ചു. 

കർഷക തൊഴിലാളി ക്ഷേമനിധിയിലെ അതിവർഷാനുകൂല്യങ്ങൾ ഉൾപ്പടെയുളളവ കുടിശ്ശിക തീർത്ത് വിതരണം ചെയ്യുന്നതിന് സർക്കാർ അടിയന്തിരമായി അഞ്ഞൂറ് കോടി രൂപ ഗ്രാന്റ് അനുവദിക്കുക, പെൻഷൻ മൂവായിരം രൂപയായി വർധിപ്പിക്കുക, ആനുകൂല്യങ്ങൾ വർധിപ്പിക്കുക, പെൻഷൻ ഉപാധിരഹിതമായി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്

Exit mobile version