Site iconSite icon Janayugom Online

ബംഗാള്‍ ഉപതെരഞ്ഞെടുപ്പ് :ഇടതുമുന്നിയുടെ പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയുടെ വിജയം;തൃണമൂല്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി

പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ജനവിരുദ്ധനങ്ങള്‍ക്കും,അക്രമരാഷട്രീയത്തിനുംജനങങളുടെ മറുപടി .മൂര്‍ഷിദാബാദ് ജില്ലയിലെ സാഗര്‍ദിഗി ഉപതെരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങിയതോടെ കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.

ഇടതുമുന്നണിയുടെപിന്തുണയോടെ മത്സരിച്ചകോണ്‍ഗ്രസിലെ ബയ്റോണ്‍ വിശ്വാസ് 22976 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസിലെ ദേശബാശിഷ് ബാനര്‍ജിയെ പരാജയപ്പെടുത്തിയത്. 2021ലെനിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുബ്രത സാഹ അന്‍പതിനായിരത്തില്‍പ്പരം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ച സീറ്റാണ്.

അദ്ദേഹത്തിന്‍റെ നിര്യാണത്തെതുടര്‍ന്നണ് അവിടെ ഉപതെര‍ഞ്ഞെടുപ്പ് നടന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ അധികാരത്തില്‍ വന്നതിനുശേഷം നടന്ന എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും വിജയിക്കുകയാണുണ്ടായത്.അതിനാണ് മാറ്റം ഉണ്ടായിരിക്കുന്ന. മൂന്നാംസ്ഥാനത്തേക്ക് ബിജെപി തള്ളപ്പെട്ടു. മണ്ഡലത്തിലെ വോട്ടര്‍മാരില്‍ 63ശതമാനവും ന്യൂനപക്ഷ വിഭാഗത്തിലുള്ളവരാണ്

Eng­lish Summary:
Ben­gal by-elec­tion: Vic­to­ry of can­di­date sup­port­ed by Left Front; Tri­namool Con­gress suf­fered a heavy blow

You may also like this video:

Exit mobile version