Site iconSite icon Janayugom Online

ബംഗാള്‍ തെരഞ്ഞെടുപ്പ് അക്രമം: നാളെ റീപോളിങ്

പശ്ചിമ ബംഗാളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അക്രമങ്ങളുണ്ടായ ജില്ലകളില്‍ നാളെ വീണ്ടും വോട്ടെടുപ്പ് നടത്തും. വ്യാപക അക്രമ സംഭവങ്ങളെ തുടര്‍ന്ന് വോട്ടെടുപ്പ് തടസപ്പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. നാളെയാണ് വോട്ടെണ്ണല്‍. 

മുര്‍ഷിദാബാദ്, നാദിയ, പുരുലിയ, മാ­ല്‍­ഡ, ബിര്‍ഭും, ജല്‍പൈഗുരി, നോര്‍ത്ത് 24 പര്‍ഗാനാസ്, സൗത്ത് 24 പര്‍ഗാനാസ് എന്നീ ജില്ലകളിലെ അക്രമസംഭവങ്ങള്‍ അരങ്ങേറിയ ബൂത്തുകളിലാണ് റീപോളിങ് നടക്കുക. റീപോളിങ് നടക്കുന്ന ഏറ്റവും കൂടുതല്‍ ബൂത്തുകളുള്ളത് മുര്‍ഷിദാബാദിലാണ്- 175 എണ്ണം.

ശനിയാഴ്ച നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. വിവിധ സംഭവങ്ങളില്‍ 18 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. സംസ്ഥാനത്ത് പലയിടങ്ങളിലും സംഘര്‍ഷം തുടരുകയാണ്. 

ENGLISH SUMMARY:Bengal elec­tion vio­lence: Repolling tomorrow
You may also like this video

Exit mobile version