Site iconSite icon Janayugom Online

ബംഗാൾ വെള്ളപ്പൊക്കം മനുഷ്യനിർമിത ദുരന്തം: മമത ബാനർജി

mamtamamta

ബംഗാള്‍ വെള്ളപ്പൊക്കം മനുഷ്യനിര്‍മ്മിത ദുരന്തമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ജാർഖണ്ഡിലെ അണക്കെട്ടുകളിൽ നിന്ന് വെള്ളം തുറന്നുവിട്ടതിനെത്തുടർന്ന് വൻതോതിൽ നാശനഷ്ടമുണ്ടായ ഹൂഗ്ലിയും ദക്ഷിണ ബംഗാളിലെ മറ്റ് ദുരിതബാധിത പ്രദേശങ്ങളും സന്ദര്‍ശിക്കുകയായിരുന്നു മുഖ്യമന്ത്രി. സാഹചര്യത്തിന് ഉത്തരവാദി ദാമോദർ വാലി കോർപ്പറേഷനാണെന്ന് മമ്ത കുറ്റപ്പെടുത്തി.

ബംഗാളിലെ ഹൗറ, ഹൂഗ്ലി, ബിർഭം, വെസ്റ്റ് മിഡ്‌നാപൂർ, ഈസ്റ്റ് മിഡ്‌നാപൂർ, ജാർഗ്രാം, ബാങ്കുര, പുരുലിയ, വെസ്റ്റ് ബർദ്വാൻ, ഈസ്റ്റ് ബർദ്വാൻ എന്നീ ജില്ലകളെ വെള്ളപ്പൊക്കം സാരമായി ബാധിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. കനത്ത മഴ പെയ്തതിനുപിന്നാലെ ഝാർഖണ്ഡിലെ അണക്കെട്ടുകളില്‍നിന്ന് വെള്ളം തുറന്നുവിട്ടത്. സ്ഥിതിഗതികൾ കൈകാര്യം ചെയ്യാൻ ജില്ലകളിൽ മുതിർന്ന ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും മുൻകരുതലെടുത്തിട്ടുണ്ടെന്നും മമ്ത ബാനര്‍ജി പറഞ്ഞു. 

Exit mobile version