Site iconSite icon Janayugom Online

മൻമോഹൻസിങിന്റെ നിര്യാണത്തിൽ അനുശോചിച്ച് ബംഗാൾ ഗവർണർ ആനന്ദബോസ്

നൂതനാശയങ്ങൾക്ക് അംഗീകാരവും പ്രോത്സാഹനവും നൽകുന്നതിൽ ഉദാരമനസ്കനായ ഭരണകർത്താവായിരുന്നു മൻമോഹൻ സിങ് എന്ന് പശ്ചിമബംഗാൾ ഗവർണർ ഡോ സിവി ആനന്ദബോസ് അനുസ്മരിച്ചു. അദ്ദേഹം പ്രധാനമന്ത്രിയായിരിക്കെ കേന്ദ്രസർക്കാരിൽ അറ്റോമിക് എനർജി എഡ്യൂക്കേഷൻ സൊസൈറ്റി ചെയർമാനായി താൻ പ്രവർത്തിക്കുമ്പോൾ നൂതനസംരംഭങ്ങൾക്ക് രൂപഭാവങ്ങൾ നൽകുന്നതിൽ അദ്ദേഹം നൽകിയ പ്രോത്സാഹനവും പ്രചോദനവും അനുശോചനസന്ദേശത്തിൽ ആനന്ദബോസ് അനുസ്മരിച്ചു. ‘ഇൻസ്പയറിങ് സിവിൽ സെർവന്റ്’ എന്ന വിശേഷണം നൽകി തന്നെ അനുമോദിക്കുകയും ചീഫ് സെക്രട്ടറി റാങ്കിൽ വിരമിച്ചപ്പോൾ ഇടവേളയില്ലാതെതന്നെ കേന്ദ്രസർക്കാരിൽ ചുമതലകൾ തുടരാൻ ചുമതലപ്പെടുത്തുകയും ചെയ്ത കാര്യവും അദ്ദേഹം ഓർത്തെടുത്തു.

Exit mobile version