Site iconSite icon Janayugom Online

ബംഗാള്‍ ഗവര്‍ണറെ വിലക്കി തെരഞ്ഞെടുപ്പ് കമ്മിഷന്‍

anandboseanandbose

പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക്. ഇന്നും നാളെയുമായി വടക്കന്‍ ബംഗാളിലെ കൂച്ച് ബിഹാര്‍ സന്ദര്‍ശിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കി. നിശബ്ദ പ്രചരണ സമയത്തുള്ള സന്ദര്‍ശനം തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും കമ്മിഷന്‍ വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. 

നിശബ്ദ പ്രചരണം ആരംഭിക്കുന്ന സമയം മുതല്‍ മണ്ഡലത്തിലെ വോട്ടര്‍മാരല്ലാത്ത വിഐപി, നേതാക്കള്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവരുടെ സന്ദര്‍ശനം ഒഴിവാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. പ്രമുഖരുടെ സന്ദര്‍ശനത്തിലൂടെ സുരക്ഷാ ഉദ്യോഗസ്ഥരുടെയും പൊലീസ് സേനയുടെയും ജോലി ഭാരം വര്‍ധിക്കാതിരിക്കാന്‍ കൂടിയാണിത്. 

തെരഞ്ഞെടുപ്പ് നടപടികളില്‍ ഗവര്‍ണര്‍ ഇടപെടല്‍ നടത്തുന്നുവെന്ന് കാണിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പരാതി നല്‍കി ഒരാഴ്ചയ്ക്ക് ശേഷമാണ് നടപടി. ”ലോഗ് സഭ” എന്ന പേരില്‍ ഗവര്‍ണര്‍ സമാന്തര തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതായി പരാതിയില്‍ ആരോപിച്ചിരുന്നു. 2019ല്‍ ബിജെപി വിജയിച്ച 18 സീറ്റുകളില്‍ ഒന്നാണ് കൂച്ച് ബിഹാര്‍. 

Eng­lish Sum­ma­ry: Ben­gal Gov­er­nor banned by Elec­tion Commission

You may also like this video 

Exit mobile version