Site icon Janayugom Online

ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി ബംഗാൾ

ഏഴ് ജില്ലകളിൽ എട്ട് ദിവസത്തേക്ക് ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി പശ്ചിമ ബംഗാൾ സർക്കാർ. പ്രദേശങ്ങളിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനു വേണ്ടിയാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.

മാൾഡ, മുർഷിദാബാദ്, ഉത്തർ ദിനജ്പൂർ, കൂച്ച്ബിഹാർ, ജൽപായ്ഗുരി, ബിർഭും, ഡാർജിലിങ് എന്നിവിടങ്ങളിൽ ഇന്നുമുതലാണ് ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയിരിക്കുന്നത്.

ജില്ലകളിൽ ഇന്റർനെറ്റ് വഴിയുള്ള സന്ദേശങ്ങൾ, ശബ്ദസംഭാഷണങ്ങൾ, ഇന്റർനെറ്റ് ട്രാൻസാക്ഷൻ എന്നിവയിലൂടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതെന്ന് അഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പറഞ്ഞു.

eng­lish sum­ma­ry; Ben­gal sus­pends inter­net services

you may also like this video;

Exit mobile version