Site icon Janayugom Online

ബംഗളൂരു കഫേ സ്ഫോടനം: മുഖ്യ ആസൂത്രകൻ അറസ്റ്റിൽ

NIA

ബംഗളൂരുവിലെ രാമേശ്വരം കഫേയിൽ സ്ഫോടനം നടത്തിയ കേസിൽ പ്രധാന സൂത്രധാരൻ മുസമ്മിൽ ഷരീഫ് എൻഐഎയുടെ പിടിയിൽ. ഇയാളാണ് മറ്റു പ്രതികൾക്ക് വേണ്ട സഹായങ്ങൾ നൽകിയിരുന്നതെന്ന് എന്‍ഐഎ പറഞ്ഞു. കേസിലെ മറ്റു രണ്ടു പ്രതികൾ ഇപ്പോഴും ഒളിവിലാണ്. അന്വേഷണത്തിന്റെ ഭാഗമായി തമിഴ്നാട്, കർണാടക, ഉത്തർപ്രദേശ് എന്നിവിടങ്ങളിലായി 18 ഇടങ്ങളില്‍ എൻഐഎ കഴിഞ്ഞദിവസം റെയ്ഡ് നടത്തിയിരുന്നു. 

മാർച്ച് 3നാണ് എൻഐഎ കേസ് ഏറ്റെടുത്തത്. പ്രതികൾ നിരോധിത അൽ‑ഹിന്ദ് ഗ്രൂപ്പുമായി ബന്ധമുള്ളവരാണെന്ന് എൻഐഎ പറഞ്ഞു. ഇന്നലെ നാലുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഒരാളെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചിരുന്നു. 

കർണാടകയിലെ ശിവമോഗ സ്വദേശിയായ മുസാവിർ ഹുസൈൻ ഷാസിബ് ആണ് പ്രധാന പ്രതിയെന്ന് എൻഐഎ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളാണ് സ്ഫോടനം നടത്തിയത്. എന്നാല്‍ ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല. ഈ മാസം ഒന്നാം തീയതിയാണ് ബെംഗളൂരു രാമേശ്വരം കഫേയിൽ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റിരുന്നു. 

Eng­lish Sum­ma­ry: Ben­galu­ru Cafe Blast: Mas­ter­mind Arrested

You may also like this video

Exit mobile version