ഐഎസ്എല്‍ അനിശ്ചിതാവസ്ഥ നേരിടുന്നതിനിടെ താരങ്ങള്‍ക്കും ജീവനക്കാർക്കും ശമ്പളം നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തി ബംഗളൂരു എഫ്‌സി. സമൂഹമാധ്യമങ്ങള്‍ വഴിയാണ് ക്ലബ്ബ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഇതിഹാസ താരം സുനിൽ ഛേത്രി ഉൾപ്പെടെയുള്ള കളിക്കാരുടെ ശമ്പളം തടഞ്ഞിട്ടുണ്ട്. എഐഎഫ്എഫും റിലയന്‍സ് കോര്‍പറേഷന് കീഴിലുള്ള സ്‌പോര്‍ട്‌സ് ഫുട്‌ബോള്‍ ഡെവലപ്‌മെന്റ് ലിമിറ്റഡും തമ്മിലെ അഭിപ്രായവ്യത്യാസങ്ങളാണ് ഐഎസ്എല്‍ താൽക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കാരണം. പ്രതിസന്ധി ചര്‍ച്ചയ്ക്കായി നാളെ എഐഎഫ്എഫ് യോഗം വിളിച്ചു.
താരങ്ങളുടെ ശമ്പളം തടഞ്ഞ് ബംഗളൂരു എഫ്‌സി

