വര്‍ഷങ്ങളോളമുള്ള പ്രണയത്തിനൊടുവില്‍ വിവാഹം കഴിക്കാൻ തീരുമാനിച്ച യുവാവിന് ജ്യോത്സ്യൻ അല്പായുസ്സ് പ്രവചിച്ചതിനെത്തുടർന്ന് മനോവിഷമത്തില്‍ യുവതി ജീവനൊടുക്കി. ബംഗളൂരുവിലാണ് സംഭവം. 27കാരി വിദ്യാജ്യോതിയാണ് കൊലപ്പെട്ടത്. പ്രണയിച്ചയാളെ വിവാഹംകഴിക്കാൻ ഒരുങ്ങുമ്പോഴാണ് ജാതകം പരിശോധിച്ച ജോത്സ്യൻ പ്രതിശ്രുതവരന് അല്പായുസ്സ് പ്രവചിച്ചു. ഇതിനുള്ള പരിഹാരക്രിയകൾ നടത്തുന്നതിനിടെയാണ് വിദ്യാജ്യോതിയുടെ മരണം. മാനസിക സമ്മർദ്ദത്തിലായിരുന്നു യുവതിയെന്നാണ് പുറത്തുവരുന്ന വിവരം.
പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ഒൻപതുദിവസം നീളുന്ന പൂജകൾ വേണമെന്ന് ജോത്സ്യൻ നിർദ്ദേശിച്ചിരുന്നു. ഇതുപ്രകാരം പൂജകളും ആരംഭിച്ചിരുന്നു. പൂജകൾ തുടങ്ങി എട്ടാംദിവസത്തെ ചടങ്ങുകൾ കഴിഞ്ഞതിനുശേഷം മുറിയിൽക്കയറി വാതിലടച്ച വിദ്യാജ്യോതി പിന്നീട് പുറത്തേക്കുവന്നില്ല. ഏറെ സമയം വിളിച്ചിട്ടും പ്രതികരണമില്ലാതെവന്നതോടെ ബന്ധുക്കൾ മുറിയുടെ വാതിൽപൊളിച്ച് അകത്തു കടന്നു നോക്കിയപ്പോഴാണ് യുവതിയെ ഫാനിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

