ബംഗളൂരുവില്‍ യുവതിയുടെ മരണം കൊലപാതകം. കൊന്നത് 17കാരി മകളും ആണ്‍ സുഹൃത്തുക്കളും ചേര്‍ന്ന്. ദക്ഷിണ ബെംഗളൂരുവിലെ ഉത്തരഹള്ളിയിലാണ് സംഭവം. 34 കാരിയായ നേത്രാവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം 17 വയസ്സുള്ള മകൾ വീട് പൂട്ടി ഒളിവിൽ പോകുകയായിരുന്നു. ആദ്യം ആത്മഹത്യയെന്ന് കരുതിയിരുന്ന കേസില്‍ പെൺകുട്ടി മുത്തശ്ശിയുടെ അടുത്തേക്ക് മടങ്ങിവന്ന് അവിശ്വസനീയമായ കഥ കെട്ടിച്ചമയ്ക്കാൻ ശ്രമിച്ചതോടെയാണ് വഴിത്തിരിവായത്. പെണ്‍കുട്ടിയുടെ പ്രവൃത്തിയില്‍ സംശയം തോന്നിയ യുവതിയുടെ സഹോദരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
മകളുടെ പ്രണയ ബന്ധം എതിര്‍ത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം കെട്ടിത്തൂക്കുകയായിരുന്നു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ യുവതി മകളുമൊത്താണ് താമസിച്ചിരുന്നത്. നേത്രാവതി വി നെസ്റ്റ് ലോൺ റിക്കവറി കമ്പനിയിൽ സഹായിയായി ജോലി ചെയ്യുവരികയായിരുന്നു. സുബ്രഹ്മണ്യപുര പോലീസ് സ്റ്റേഷൻ അഞ്ച് പ്രായപൂർത്തിയാകാത്തവരെയും ജുവനൈൽ ഹോമിലേക്ക് കൈമാറി
R

